ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത്. (ഇംഗ്ലീഷ്:kshetra). എന്നാല്‍ ആംഗലേയ പരിഭാഷ Temple എന്നാണ്. ഇതിന് അര്‍ത്ഥം ദേവാലയം എന്നാണ്. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ് ഇത് ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്
ക്ഷേത്രം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാന്‍ ക്ഷേത്രം (നാനാര്‍ത്ഥങ്ങള്‍) എന്ന താള്‍ കാണുക.
തെന്നങ്കൂര്‍ പാണ്ടുരംഗ ക്ഷേത്രം. പുരി ജഗന്നാഥ ക്ഷേത്രത്തിനെ അനുകരിച്ച് പണിത ആധുനിക ക്ഷേത്രമാണിത്
ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ് ഉദ്ദേശിക്കുന്നത്. (ഇംഗ്ലീഷ്:kshetra). എന്നാല്‍ ആംഗലേയ പരിഭാഷ Temple എന്നാണ്. ഇതിന് അര്‍ത്ഥം ദേവാലയം എന്നാണ്. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ് ഇത് ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.
ഒരു തുറസ്സായ ക്ഷേത്രം-റാമാസ്സേയുടെ; പുരാതനമായ ഈജിപ്‍ഷ്യന്‍ സംസ്കാരത്തില്‍ നിന്ന്
ക്ഷേതൃ എന്ന സംസ്കൃത പദത്തിനര്‍ത്ഥം ശരീരം എന്നാണ് ഭഗവദ് ഗീതയില്‍ അര്‍ത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നര്‍ത്ഥം. [1] ദൈവത്തിന് രൂപഭാവം നല്‍കി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങള്‍ ആണ് ക്ഷേത്രങ്ങള്‍. എന്നാല്‍ ക്ഷേത്ര എന്ന പദത്തിന് സ്ഥലം എന്നര്‍ത്ഥമാണ് മിക്ക ഗ്രന്ഥങ്ങളിലും കൊടുത്തുകാണുന്നത്. മനസ്സ് വിഹരിക്കുന്ന സ്ഥലം എന്നര്‍ത്ഥത്തിലും ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രത്തിന്‍റെ പര്യായമായ അമ്പലം എന്നത് അന്‍പ്+ഇല്ലം എന്നീ ദ്രാവിഡ പദങ്ങളില്‍ നിന്നാണ് രൂപമെടുത്തിരിക്കുന്നത്.
ചരിത്രം
ഗുപ്തകാലത്താണ് ഇന്ത്യയില്‍ ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. അതിനു മുന്‍പുള്ള ഒരു ക്ഷേത്രാവശിഷ്ടവും കണ്ടുകിട്ടിയിട്ടില്ല. ഇക്കാലത്തിനു ശേഷം അനേകായിരം ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും ആക്രമണങ്ങള്‍ മൂലവും അശ്രദ്ധ മൂലവും നാമാവശേഷമായി[2].
ആദ്യകാല ക്ഷേത്രങ്ങള്‍
തുറന്ന ക്ഷേത്രങ്ങള്‍ (Hypaethral Temple)
ശ്രീലങ്ക യിലെ മഹാബോധി എന്ന ആല്‍ മരം - 3000 വര്‍ഷങ്ങളോളം പഴക്കമുള്ള ഈ മരം ശ്രീബുദ്ധന്റെ പ്രതിരൂപമായിട്ടാണ് ഇന്നും ജനങ്ങള്‍ കാണുന്നത്
പുരാതന കാലം മുതല്‍ക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെ ക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണര്‍ ആണ്. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതല്‍ക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളില്‍ വച്ചായിരുന്നു.ആദ്യകാലങ്ങളില്‍ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയും മറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പന്‍, കാള / മാന്‍ (യൂണിക്കോണ്‍) ലിംഗം (phallic) തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. മേല്‍ക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങള്‍ എന്ന് വിളിക്കാവുന്നവ. തുറന്ന ക്ഷേത്രങ്ങള്‍ (Hypaethral Temple)എന്ന് ഇവയെ വിളിക്കാം.
ഇന്ന് ഇന്ത്യയില്‍ ആകെ നാല് തുറന്ന അമ്പലങ്ങള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. റാണിപൂര്‍, ഹീരാപ്പൂര്‍, ഖജുരാഹോ, ജബൽപ്പൂരിനടുത്തുള്ള ഭേരാഘട്ട് എന്നീ സ്ഥലങ്ങളിലാണവ. ഇതില്‍ ഹീരാപ്പൂറിലേത് 64 യോഗിനികളുടെ അമ്പലം 1953-ലാണ് കണ്ടെത്തിയത്. ഇത് ക്രി.വ 9-ആം നൂറ്റാണ്ടിലേതാണ് എന്ന് വിശ്വസിക്കപ്പെടുന്നു. [3]
പുരാതനകാലം മുതല്‍ക്കേ മരങ്ങളെ ദൈവത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ടവയായി കരുതി ആരാധിച്ചിരുന്നു.(ദൈവം എന്ന് വിശ്വസിച്ചിരുന്നതാരെയാണോ അവരുടെ) ആല്‍മരം,കദംബം, ഇലഞ്ഞി,പീപ്പലം, പാല,ആര്യവേപ്പ് എന്നിവ ഇത്തരത്തില്‍ ആരാധിക്കപ്പെട്ടിരുന്ന മരങ്ങള്‍ ആണ്. ഈ മരങ്ങളില്‍ യക്ഷന്‍ താമസിക്കുന്നു എന്നും അദ്ദേഹത്തെ പ്രസാധപ്പെടുത്തിയാല്‍ അഭീഷ്ടകാര്യം നടക്കും എന്നും ജനങ്ങള്‍ വിശ്വസിച്ചിരുന്നു. വിവാഹം, സന്താനങ്ങള്‍ എന്നിവക്കായാണ് പ്രധാനമായും ഈ വൃക്ഷങ്ങളെ ആരാധിച്ചിരുന്നത്. ഈ മരങ്ങള്‍ക്കു ചുറ്റും തറകെട്ടി സംരക്ഷിക്കുക പതിവായിരുന്നു. ഇത്തരം മരങ്ങളുടെ ചുവട്ടില്‍ ദിനം മുഴുവനും നല്ല്ല തണല്‍ ലഭിക്കുമെന്നതിനാലും കായ്‍കള്‍ ഇല്ലാത്തതിനാല്‍ പക്ഷികള്‍ കാഷ്ഠിക്കുകയില്ല എന്നതിനാലും ഇവ സഭകള്‍ ചേരുന്നതിനും, വിദ്യ അഭ്യസിക്കുന്നതിനുമുള്ള വേദിയായി. സംഘകാലത്ത് ബോധി മണ്ട്റം എന്ന് അറിയപ്പെട്ടിരുന്ന (ഇന്ന് പട്ടിമണ്‍ട്റം) ആല്‍ മരത്തിന്‍ ചുവട്ടിലായിരൂന്നു എന്ന് സംഘകൃതികളില്‍ വിശദമാക്കുന്നുണ്ട്. [4]
ബുദ്ധ മതത്തിന്റെ ആവിര്‍ഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയില്‍ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബൌദ്ധം സാംഖ്യംതുടങ്ങിയ നിരീശ്വരവാദ പരമായ ദര്‍ശനങ്ങളുടെ ആവിര്‍ഭാവത്തോടെ ആല്‍മരങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു. ബുദ്ധനു ശേഷം ആല്‍മരത്തെയും സ്ഥൂപങ്ങളേയും ആണ് ബുദ്ധ സന്ന്യാസിമാര്‍ പ്രതീകമായി ആരാധിച്ചിരുന്നത്. [5] ബോധി വൃക്ഷത്തെ അശോക ചക്രവര്‍ത്തി ആയിരം കുടം പനിനീര്‍ കൊണ്ട് അഭിഷേകം ചെയ്തതായും രേഖകള്‍ ഉണ്ട്. ഇത്തരം മരങ്ങളുടെ ആരാധനയും മരത്തില്‍ കുടിയിരിക്കുന്ന ദേവതക്കുള്ള പൂജകളും പുരാതന കാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്
ആദ്യകാല ശിലാക്ഷേത്രങ്ങള്‍
പുരി ജഗന്നാഥക്ഷേത്രം
ദില്ലി: മഹാനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം
കല്ല് കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍
ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍
ഒരു ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനഭാഗമാണ് ഗര്‍ഭഗൃഹം. ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയുടെ വിഗ്രഹം ഇവിടെയായിരിക്കും പ്രതിഷ്ഠിച്ചിരിക്കുക. പൂജാരിമാര്‍ ഇവിടെ പൂജകള്‍ നടത്തുന്നു. ഗര്‍ഭഗൃഹത്തിനുമുകളില്‍ ഒരു ഗോപുരം ഉണ്ടായിരിക്കുക എന്നതും പല ക്ഷേത്രങ്ങളുടേയും പ്രത്യേകതയാണ് ഈ ഗോപുരത്തെ ശിഖരം എന്ന് അറിയപ്പെടുന്നു. ജനങ്ങള്‍ക്ക് സമ്മേളിക്കാനുള്ള മണ്ഡപങ്ങളും ക്ഷേത്രങ്ങളുടേ പ്രത്യേകതയാണ്[6].
കേരളത്തിലെ ക്ഷേത്രങ്ങള്‍
കേരളത്തില്‍ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുന്‍ഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡര്‍ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയന്‍ തടങ്ഗ്നളില്‍ നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവര്‍ ഭൂമി, സൂര്യന്‍, അമ്മദൈവം, സര്‍പ്പം എന്നിങ്ങനെ വിവിധ ആരാധനാരീതികളവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ കാവ് കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു. അമ്മ ദൈവത്തെയാണ് കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികള്‍ വേട്ടദൈവങ്ങളേയും മലദൈവത്തേയും ആരാധിച്ചു പോന്നു.
കേരളത്തില്‍ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടര്‍ന്ന് ബുദ്ധമതവുമായിരുന്നു.
അവലംബം