തിരുപുല്ലനി നിത്യകല്യാണ ജഗന്നാഥക്ഷേത്രം
ലങ്കാധിപനായ രാവണന്‍ സീതയേയുമപഹരിച്ച് ലങ്കയിലെത്തിയപ്പോള്‍ വിഷ്ണുഭക്തനും സാത്വികനുമായ വിഭീഷണന്‍ സീതാദേവിയെ തിരികെ അയയ്ക്കുവാന്‍ ജ്യേഷ്ഠനെ ഉപദേശിച്ചു. കോപിഷ്ഠനായ രാവണന്‍ വിഭീഷണനെ ലങ്കയില്‍നിന്ന് പുറത്താക്കി. അങ്ങനെ ലങ്കയുപേക്ഷിച്ച് രാവണസോദരനായ വിഭീഷണന്‍ ശ്രീരാമപാദത്തില്‍ ശരണം തേടിയ ഇടം ശരണാഗതിക്ഷേത്രമെന്നും അറിയപ്പെടുന്നു.
സമുദ്രം കടന്ന് ലങ്കയിലെത്തുവാനുള്ള മാര്‍ഗത്തെക്കുറിച്ച് ലക്ഷ്മണനും സുഗ്രീവനും ഹനുമാനും വിഭീഷണനുമായി ഭഗവാന്‍ കൂടിയാലോചിച്ചത് ദര്‍ഭപുല്‍മേടയായിരുന്ന ഇവിടെ വച്ചാണത്രെ. ദര്‍ഭപുല്ലിനുമേല്‍ കിടന്ന് ശ്രീരാമന്‍ ജഗന്നാഥനെ പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് ഇവിടം 'തിരുപുല്ലനി' എന്നറിയപ്പെടുന്നത്. ഇവിടുത്തെ ഭഗവാന്‍ ദര്‍ഭശയന പെരുമാളെന്നും അറിയപ്പെടുന്നു. ഉത്സവമൂര്‍ത്തി സീതാലക്ഷ്മണന്മാരോടും ഹനുമാനോടുംകൂടി പുല്‍മെത്തയില്‍ ശയിക്കുന്ന ശ്രീരാമനാണ്. സമുദ്രദേവനായ വരുണനോട് ശ്രീരാമന്‍ ലങ്കയിലേക്കുള്ള പാലം നിര്‍മിക്കുവാന്‍ അനുവാദം തേടിയതും ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ദര്‍ഭശയനപെരുമാള്‍ സന്നിധിയുടെ വടക്കുഭാഗത്ത് ആദിശേഷന് മുകളില്‍ ബാലകൃഷ്ണപ്രതിഷ്ഠയോടുകൂടിയ മണ്ഡപമുണ്ട്.
ഇത് സന്താനഗോപാലമണ്ഡപമെന്നറിയപ്പെടുന്നു. സല്‍പുത്രസൗഭാഗ്യത്തിന് ഈ സന്നിധിയിലെത്തി സന്താനഗോപാലകൃഷ്ണനെ പ്രാര്‍ത്ഥിക്കുന്നത് ഉത്തമമത്രെ. സമുദ്രതീരത്തുള്ള ഈ ക്ഷേത്രത്തിനടുത്താണ് രാമേശ്വരവും ധനുഷ്കോടിയും. സമുദ്രസ്നാനത്തിനും ഇവിടം പ്രസിദ്ധമാണ്.
ത്രേതായുഗത്തില്‍ രാമേശ്വരത്തിനും ശ്രീലങ്കയ്ക്കുമിടയിലുള്ള സമുദ്രത്തിന് ഇത്രയും ആഴമുണ്ടായിരുന്നില്ല. മഹാസമുദ്രങ്ങള്‍ പലപ്പോഴും പല പ്രദേശങ്ങളേയും പൂര്‍ണമായും വെള്ളത്തിനടിയിലാക്കുന്നതുപോലെ ചിലപ്പോള്‍ കാലങ്ങള്‍കൊണ്ട് പുതുദ്വീപുകളേയും വന്‍കരകളേയും സൃഷ്ടിക്കാറുമുണ്ട്. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

For more visit: http://www.janmabhumidaily.com/news-display?catID=20