"Join This "Pazhakulam Punthalaveettil Amma community"

Kerala Temple News

OneIndia News

Mathrubhumi News

Health News

Entertainment News

Wednesday, July 7, 2010

തിരുത്തോലവിള്ളിമംഗലം ശ്രീനിവാസ/ അരവിന്ദലോചനക്ഷേത്രം (ഇരട്ട തിരുപ്പതികള്‍)

തിരുത്തോലവിള്ളിമംഗലം ശ്രീനിവാസ/ അരവിന്ദലോചനക്ഷേത്രം (ഇരട്ട തിരുപ്പതികള്‍)

കുബേരശാപത്താല്‍ ത്രാസും വില്ലുമായി മാറിയ ദേവലോകത്തെ ഗന്ധര്‍വനും അപ്സരസും ഇവിടെ യാഗം നടത്തിയിരുന്ന ആത്രേയ മഹര്‍ഷിയുടെ യാഗശാലയില്‍ പതിച്ചു. യാഗം പൂര്‍ത്തിയാക്കി യാഗശാല വൃത്തിയാക്കുന്ന മുനിവര്യന്റെ കരസ്പര്‍ശത്താല്‍ ഇവര്‍ക്ക്‌ ശാപമോക്ഷവും പൂര്‍വരൂപവും തിരിച്ചുകിട്ടി എന്നാണ്‌ ഐതിഹ്യം. വിശുദ്ധമായ ത്രാസും (തുലോം)വില്ലും കണ്ട ഇടമാണ്‌ തിരുതുലാവില്ലുമംഗലം(തിരുത്തോലവിള്ളിമംഗലം). വിള്ളിമംഗലത്തുള്ള ശ്രീനിവാസക്ഷേത്രവും അരകിലോമീറ്റര്‍ അകലെ താമ്രപര്‍ണി നദിക്കരയിലുള്ള അരവിന്ദലോചനക്ഷേത്രവും ചേര്‍ത്ത്‌ ഒരു ദിവ്യദേശമായി പരിഗണിച്ചുവരുന്നു. 'ഇരട്ടതിരുപ്പതി' എന്ന പേരിലും ഈ ക്ഷേത്രങ്ങള്‍ പ്രസിദ്ധമാണ്‌. തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ലയിലാണ്‌ ഇത്‌ സ്ഥിതിചെയ്യുന്നത്‌. 




for More Visit : http://www.janmabhumidaily.com/news-display?catID=20